അല്ലാഹു എവിടെ’ എന്ന് ചോദിച്ചാല്‍ മുസ്ലീങ്ങളില്‍ പെട്ട ധാരാളം പേ൪ പറയും, ‘അല്ലാഹു എല്ലായിടത്തും ഉണ്ട് ‘ എന്ന്. ‘അല്ലാഹു എല്ലായിടത്തും ഉണ്ട്’ എന്നത് ഇസ്ലാമിക പ്രാമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെടാത്ത കാര്യമാണ്. ‘തൂണിലും തുരുമ്പിലും ദൈവമുണ്ട്’ എന്നത് അദ്ദ്വൈത ദ൪ശനത്തിന്റെ ആദ൪ശമാണ്. അതുപോലെ തന്നെയാണ് അല്ലാഹു എല്ലായിടത്തും ഉണ്ട് എന്നതും.
അപ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു സംശയമാണ് എങ്കില്‍ ‘അല്ലാഹു എവിടെ’ എന്നത്.അതോടൊപ്പം ഈ വിഷയത്തിന്റെ പ്രാധാന്യം കൂടി നാം മനസ്സിലാക്കേണ്ടതാണ്. ഓരോ മനുഷ്യനും അവന്റെ രക്ഷിതാവായ അല്ലാഹുവിനെ അറിയല്‍ നി൪ബന്ധമാണ്. അല്ലാഹുവിനെ കുറിച്ച് അറിയുന്നതില്‍ പെട്ടതാണ് അവന് എവിടെയാണെന്ന കാര്യം മനസ്സിലാക്കുന്നതും. നബി ﷺ യുടെ മുന്നില്‍ കൊണ്ടു വന്ന ഒരു വ്യക്തിയെ, ആ ആള് വിശ്വാസി ആണോ എന്ന് പരിശോധിക്കുന്നതിന് വേണ്ടി ആ ആളോട് നബി ﷺ ചോദിച്ച രണ്ട് ചോദ്യങ്ങളില്‍ ആദ്യത്തേത് ‘അല്ലാഹു എവിടെ’ എന്നായിരുന്നു.അത് ഈ വിഷയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നമ്മെ ബോധ്യപ്പെടുത്തുന്നു.
‘അല്ലാഹു എവിടെ’ എന്ന ചോദ്യത്തിന് വിശുദ്ധ ഖുർആനിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയുന്നത് അല്ലാഹു ഉപരിയിലാണെന്നാണ്. അല്ലാഹു പറയുന്നു:
ءَﺃَﻣِﻨﺘُﻢ ﻣَّﻦ ﻓِﻰ ٱﻟﺴَّﻤَﺎٓءِ ﺃَﻥ ﻳَﺨْﺴِﻒَ ﺑِﻜُﻢُ ٱﻷَْﺭْﺽَ ﻓَﺈِﺫَا ﻫِﻰَ ﺗَﻤُﻮﺭُ
ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അത് (ഭൂമി) ഇളകിമറിഞ്ഞു കൊണ്ടിരിക്കും.(ഖു൪ആന്‍:67/16)
ﺃَﻡْ ﺃَﻣِﻨﺘُﻢ ﻣَّﻦ ﻓِﻰ ٱﻟﺴَّﻤَﺎٓءِ ﺃَﻥ ﻳُﺮْﺳِﻞَ ﻋَﻠَﻴْﻜُﻢْ ﺣَﺎﺻِﺒًﺎ ۖ ﻓَﺴَﺘَﻌْﻠَﻤُﻮﻥَ ﻛَﻴْﻒَ ﻧَﺬِﻳﺮِ
അതല്ല, ആകാശത്തുള്ളവന്‍ നിങ്ങളുടെ നേരെ ഒരു ചരല് വര്‍ഷം അയക്കുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? എന്റെ താക്കീത് എങ്ങനെയുണ്ടെന്ന് നിങ്ങള്‍ വഴിയെ അറിഞ്ഞു കൊള്ളും.(ഖു൪ആന്‍:67/17)
ഈ ആയത്തുകളില്‍ അല്ലാഹുവിനെ مَّن فِي السَّمَاء ‘ആകാശത്തിലുള്ളവന്’ എന്നാണ് പറഞ്ഞിട്ടുള്ളത്. ‘അല്ലാഹു എല്ലായിടത്തും ഉണ്ട്’ എന്ന വാദം തെറ്റാണെന്നും അല്ലാഹുവിന് ഒരു സത്തയുണ്ടെന്നും അവന് ആകാശത്താണെന്നും ഇതില്‍ നിന്നും മനസ്സിലാകുന്നു.
അല്ലാഹു ആകാശത്തിലാണ് എന്ന് പറയുമ്പോള്‍, ഇന്ന് നാം കാണുന്ന ആകാശത്തിനകത്താണ് അല്ലാഹു എന്ന് പറയാവുന്നതല്ല. കാരണം ഈ ആകാശങ്ങളെയെല്ലാം സൃഷ്ടിച്ചത് അല്ലാഹുവാണ്. അതുകൊണ്ട് തന്നെ ഈ ആകാശങ്ങളുടെയാല്ലാം ഉപരിയിലാണ് അല്ലാഹുവെന്ന് നാം മനസ്സിലാക്കേണ്ടതാണ്.
ﺗَﻌْﺮُﺝُ ٱﻟْﻤَﻠَٰٓﺌِﻜَﺔُ ﻭَٱﻟﺮُّﻭﺡُ ﺇِﻟَﻴْﻪِ ﻓِﻰ ﻳَﻮْﻡٍ ﻛَﺎﻥَ ﻣِﻘْﺪَاﺭُﻩُۥ ﺧَﻤْﺴِﻴﻦَ ﺃَﻟْﻒَ ﺳَﻨَﺔٍ
അമ്പതിനായിരം കൊല്ലത്തിന്റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു.(ഖു൪ആന്‍:70/4)
ഈ ആയത്തില്‍ മലക്കുകളും ആത്മാവും അല്ലാഹുവിലേക്ക് കയറിപ്പോകുന്നുവെന്നാണ് പറയുന്നത്. അല്ലാഹു എല്ലായിടത്തും ഉണ്ട് എന്നത് ശരിയല്ലെന്നും അല്ലാഹു ഉപരിയിലാണെന്നും ഇതില്‍ നിന്നും മനസ്സിലാക്കാം.
ﻳُﺪَﺑِّﺮُ ٱﻷَْﻣْﺮَ ﻣِﻦَ ٱﻟﺴَّﻤَﺎٓءِ ﺇِﻟَﻰ ٱﻷَْﺭْﺽِ ﺛُﻢَّ ﻳَﻌْﺮُﺝُ ﺇِﻟَﻴْﻪِ ﻓِﻰ ﻳَﻮْﻡٍ ﻛَﺎﻥَ ﻣِﻘْﺪَاﺭُﻩُۥٓ ﺃَﻟْﻒَ ﺳَﻨَﺔٍ ﻣِّﻤَّﺎ ﺗَﻌُﺪُّﻭﻥَ
അവന് ആകാശത്ത് നിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് ഉയര്‍ന്ന് പോകുന്നു.നിങ്ങള്‍ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്റെ അളവ്.(ഖു൪ആന്‍:32/5)
.ﻭَﻟِﻠَّﻪِ ﻳَﺴْﺠُﺪُ ﻣَﺎ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَﻣَﺎ ﻓِﻰ ٱﻷَْﺭْﺽِ ﻣِﻦ ﺩَآﺑَّﺔٍ ﻭَٱﻟْﻤَﻠَٰٓﺌِﻜَﺔُ ﻭَﻫُﻢْ ﻻَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻳَﺨَﺎﻓُﻮﻥَ ﺭَﺑَّﻬُﻢ ﻣِّﻦ ﻓَﻮْﻗِﻬِﻢْ ﻭَﻳَﻔْﻌَﻠُﻮﻥَ ﻣَﺎ ﻳُﺆْﻣَﺮُﻭﻥَ
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. മലക്കുകളും (സുജൂദ് ചെയ്യുന്നു.) അവര്‍ അഹങ്കാരം നടിക്കുന്നില്ല. അവര്‍ക്കു മീതെയുള്ള അവരുടെ രക്ഷിതാവിനെ അവര്‍ ഭയപ്പെടുകയും,കല്‍പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:16/49-50)
ഈ ആയത്തുകളിലും അല്ലാഹു ഉപരിയിലാണെന്ന കാര്യം വ്യക്തമാക്കുന്നു.
സൂറത്തുല്‍ ആലു ഇംറാനില് ഈസാ നബി(عليه السلام)യെ കുറിച്ച് പറയുന്ന ഭാഗത്ത്, അദ്ദേഹത്തെ ശത്രുക്കള്‍ക്ക് വിട്ടു കൊടുക്കാതെ അല്ലാഹു അദ്ദേഹത്തെ ഏറ്റെടുക്കുമെന്നും തന്റെ അടുക്കലേക്ക് ഉയ൪ത്തുമെന്നും പറഞ്ഞിരിക്കുന്നു. അല്ലാഹു ഉപരിയിലാണെങ്കില് മാത്രമാണല്ലോ ഇപ്രകാരം ഉയ൪ത്താന്‍ പറ്റുകയുള്ളൂ.അല്ലാഹു എല്ലായിടത്തും ഉള്ള അവസ്ഥയിലാണെങ്കില്‍ എന്നിലേക്ക് ഉയ൪ത്തിയെന്ന് പറയാന്‍ പറ്റത്തില്ലല്ലോ.
ﺇِﺫْ ﻗَﺎﻝَ ٱﻟﻠَّﻪُ ﻳَٰﻌِﻴﺴَﻰٰٓ ﺇِﻧِّﻰ ﻣُﺘَﻮَﻓِّﻴﻚَ ﻭَﺭَاﻓِﻌُﻚَ ﺇِﻟَﻰَّ ﻭَﻣُﻄَﻬِّﺮُﻙَ ﻣِﻦَ ٱﻟَّﺬِﻳﻦَ ﻛَﻔَﺮُﻭا۟ ﻭَﺟَﺎﻋِﻞُ ٱﻟَّﺬِﻳﻦَ ٱﺗَّﺒَﻌُﻮﻙَ ﻓَﻮْﻕَ ٱﻟَّﺬِﻳﻦَ ﻛَﻔَﺮُﻭٓا۟ ﺇِﻟَﻰٰ ﻳَﻮْﻡِ ٱﻟْﻘِﻴَٰﻤَﺔِ ۖ ﺛُﻢَّ ﺇِﻟَﻰَّ ﻣَﺮْﺟِﻌُﻜُﻢْ ﻓَﺄَﺣْﻜُﻢُ ﺑَﻴْﻨَﻜُﻢْ ﻓِﻴﻤَﺎ ﻛُﻨﺘُﻢْ ﻓِﻴﻪِ ﺗَﺨْﺘَﻠِﻔُﻮﻥَ
അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) ഹേ, ഈസാ, തീര്‍ച്ചയായും നിന്നെ നാം പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, എന്റെ അടുക്കലേക്ക് നിന്നെ ഉയര്‍ത്തുകയും, സത്യനിഷേധികളില്‍ നിന്ന് നിന്നെ നാം ശുദ്ധമാക്കുകയും, നിന്നെ പിന്തുടര്‍ന്നവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാള് വരേക്കും സത്യനിഷേ-ധികളെക്കാള് ഉന്നതന്മാരാക്കുകയും ചെയ്യുന്നതാണ്. പിന്നെ എന്റെ അടുത്തേ-ക്കാണ് നിങ്ങളുടെ മടക്കം. നിങ്ങള്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തില്‍ അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്.(ഖു൪ആന്‍:3/55)
ﺑَﻞ ﺭَّﻓَﻌَﻪُ ٱﻟﻠَّﻪُ ﺇِﻟَﻴْﻪِ ۚ ﻭَﻛَﺎﻥَ ٱﻟﻠَّﻪُ ﻋَﺰِﻳﺰًا ﺣَﻜِﻴﻤًﺎ
എന്നാല്‍ അദ്ദേഹത്തെ (ഈസായെ) അല്ലാഹു അവനിലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.(ഖു൪ആന്‍:4/158)
ﻣَﻦ ﻛَﺎﻥَ ﻳُﺮِﻳﺪُ ٱﻟْﻌِﺰَّﺓَ ﻓَﻠِﻠَّﻪِ ٱﻟْﻌِﺰَّﺓُ ﺟَﻤِﻴﻌًﺎ ۚ ﺇِﻟَﻴْﻪِ ﻳَﺼْﻌَﺪُ ٱﻟْﻜَﻠِﻢُ ٱﻟﻄَّﻴِّﺐُ ﻭَٱﻟْﻌَﻤَﻞُ ٱﻟﺼَّٰﻠِﺢُ ﻳَﺮْﻓَﻌُﻪُۥ ۚ ﻭَٱﻟَّﺬِﻳﻦَ ﻳَﻤْﻜُﺮُﻭﻥَ ٱﻟﺴَّﻴِّـَٔﺎﺕِ ﻟَﻬُﻢْ ﻋَﺬَاﺏٌ ﺷَﺪِﻳﺪٌ ۖ ﻭَﻣَﻜْﺮُ ﺃُﻭ۟ﻟَٰٓﺌِﻚَ ﻫُﻮَ ﻳَﺒُﻮﺭُ
ആരെങ്കിലും പ്രതാപം ആഗ്രഹിക്കുന്നുവെങ്കില്‍ പ്രതാപമെല്ലാം അല്ലാഹുവിന്റെ അധീനത്തിലാകുന്നു. അവനിലേക്കാണ് ഉത്തമ വചനങ്ങള്‍ കയറിപോകുന്നത്. നല്ല പ്രവര്‍ത്തനത്തെ അവന് ഉയര്‍ത്തുകയും ചെയ്യുന്നു. ദുഷിച്ച തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതാരോ അവര്‍ക്ക് കഠിനശിക്ഷയുണ്ട്. അത്തരക്കാരുടെ തന്ത്രം നാശമടയുക തന്നെ ചെയ്യും.(ഖു൪ആന്‍:35/10)
അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ ധാരാളം വചനങ്ങളില്‍ അല്ലാഹു ഉപരിയിലാണെന്ന കാര്യം വ്യക്തമാക്കുന്നുണ്ട്.
عن معاوية بن الحكم قال: وَكَانَتْ لِي جَارِيَةٌ تَرْعَى غَنَمًا لِي قِبَلَ أُحُدٍ وَالْجَوَّانِيَّةِ فَاطَّلَعْتُ ذَاتَ يَوْمٍ فَإِذَا الذِّيبُ قَدْ ذَهَبَ بِشَاةٍ مِنْ غَنَمِهَا وَأَنَا رَجُلٌ مِنْ بَنِي آدَمَ آسَفُ كَمَا يَأْسَفُونَ لَكِنِّي صَكَكْتُهَا صَكَّةً فَأَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم فَعَظَّمَ ذَلِكَ عَلَىَّ قُلْتُ يَا رَسُولَ اللَّهِ أَفَلاَ أُعْتِقُهَا قَالَ ” ائْتِنِي بِهَا ” . فَأَتَيْتُهُ بِهَا فَقَالَ لَهَا ” أَيْنَ اللَّهُ ” . قَالَتْ فِي السَّمَاءِ . قَالَ ” مَنْ أَنَا ” . قَالَتْ أَنْتَ رَسُولُ اللَّهِ . قَالَ ” أَعْتِقْهَا فَإِنَّهَا مُؤْمِنَةٌ ” .
മുആവിയതുബിനുൽഹകം (رضي الله عنه ) പറഞ്ഞു: “എനിക്ക് ജവ്വാനിയ്യ-ഉഹുദ് ഭാഗങ്ങളിൽ ആടിനെ മേച്ചു നടക്കുന്ന ഒരു അടിമപ്പെണ്ണ് ഉണ്ടായിരുന്നു. ഒരിക്കൽ ആ ആട്ടിൻ പറ്റത്തിൽ നിന്ന് ഒന്നിനെ ചെന്നായ പിടിക്കുന്നത് ഞാൻ കണ്ടു. ഞാൻ ഒരു മനുഷ്യനാണ്. ജനങ്ങൾക്ക് ദുഃഖകരമായ കാര്യങ്ങൾ എനിക്കും ദുഖകരമാണ്. അങ്ങനെ ഞാനവളെ നല്ലൊരു അടി അടിച്ചു. അങ്ങനെ ഞാൻ നബി ﷺ യുടെ അടുത്ത് ചെന്നു. അദ്ദേഹം അതിന്റെ ഗൌരവം എന്നെ ബോധ്യപ്പെടുത്തിയപ്പോൾ ‘അല്ലാഹുവിന്റെ റസൂലേ അവളെ ഞാൻ മോചിപ്പിക്കട്ടേ’ എന്നു ചോദിച്ചു. അപ്പോൾ നബി ﷺ പറഞ്ഞു. ‘അവളെ ഇങ്ങോട്ട് കൊണ്ട് വരൂ’ അപ്പോൾ ഞാൻ അവളെ കൊണ്ട് വന്നു. അങ്ങിനെ നബി ﷺ അവളോട് ചോദിച്ചു ‘അല്ലാഹു എവിടെയാണ്?’ അവൾ പറഞ്ഞു. ‘ ആകാശത്തിലാണ്’ അദ്ദേഹം ചോദിച്ചു.’ഞാൻ ആരാണ്? അവൾ പറഞ്ഞു.’ നിങ്ങൾ അല്ലാഹുവിന്റെ റസൂലാണ് ‘ . അദ്ദേഹം (എന്നോട്) പറഞ്ഞു. ‘അവളെ മോചിപ്പിച്ചേക്കൂ, അവൾ സത്യവിശ്വാസിനിയാണ്.” ( മുസ്ലിം:537)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَلاَ تَأْمَنُونِي وَأَنَا أَمِينُ مَنْ فِي السَّمَاءِ
നബി ﷺ പറഞ്ഞു:‘നിങ്ങൾക്ക് എന്നെ വിശ്വാസമില്ലേ? ആകാശത്തിലുള്ളവന്റെ വിശ്വസ്തനാകുന്നു ഞാൻ’ (ബുഖാരി: 4351)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ مَنْ يَدْعُونِي فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ
അബൂഹുറൈറ(رضي الله عنه ) നിവേദനം: നബി ﷺ അരുളി: നമ്മുടെ നന്മ നിറഞ്ഞ രക്ഷിതാവ് എല്ലാ രാത്രിയിലും രാത്രിയുടെ മൂന്നിലൊരു ഭാഗം അവശേഷിക്കുന്ന സമയത്ത് (ഒന്നാം)ആകാശത്തിലേക്ക് ഇറങ്ങി വരും. അവന് ചോദിക്കും. വല്ലവനും എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഉത്തരം ഞാന്‍ നല്‍കും. വല്ലവനും എന്നോട് ചോദിക്കുന്ന പക്ഷം ഞാനവന് നല്‍കും. വല്ലവനും എന്നോട് പാപ മോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഞാന്‍ പൊറുത്തു കൊടുക്കും.(ബുഖാരി:1145)
അല്ലാഹു ഉപരിയിലായതു കൊണ്ടാണ് അവന് (ഒന്നാം) ആകാശത്തിലേക്ക് ഇറങ്ങി വരുമെന്ന് പറഞ്ഞിട്ടുള്ളത്.അല്ലാഹു നമുക്ക് ചുറ്റും എല്ലായിടത്തും ആണെങ്കില്‍ അവന് (ഒന്നാം) ആകാശത്തിലേക്ക് കയറിപ്പോകുമെന്നാണ് പറയേണ്ടത്.ഇതില്‍ നിന്നും അല്ലാഹു ഉപരിയിലാണെന്ന കാര്യം വ്യക്തമാണ്.
عَنْ عَبْدِ اللَّهِ بْنِ عَمْرٍ، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم: الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ ارْحَمُوا أَهْلَ الأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ
നബി ﷺ പറഞ്ഞു: ‘കാരുണ്യവാന്മാരിലാണ് അല്ലാഹു കരുണ ചൊരിയുന്നത്.നിങ്ങള്‍ ഭൂമിയിലുള്ളവരോട് കാരുണ്യം കാണിക്കുക. എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കാരുണ്യം കാണിക്കും’. (സുനനു അബൂദാവൂദ് : 4290, ജാമിഉത്തി൪മിദി: 1847)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:وَالَّذِي نَفْسِي بِيَدِهِ مَا مِنْ رَجُلٍ يَدْعُو امْرَأَتَهُ إِلَى فِرَاشِهَا فَتَأْبَى عَلَيْهِ إِلاَّ كَانَ الَّذِي فِي السَّمَاءِ سَاخِطًا عَلَيْهَا حَتَّى يَرْضَى عَنْهَا
അബൂഹുറൈറ(رضي الله عنه )വിൽ നിന്ന് നിവേദനം.നബി ﷺ പറഞ്ഞു:എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന് തന്നെയാണ് സത്യം, ഒരാള്‍ തന്റെ തന്റെ ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിച്ചിട്ട് അവള് അതിന് വിസമ്മതിക്കുകയാണെങ്കില്‍ ഭ൪ത്താവ് അവളില്‍ തൃപ്തിപ്പെടുന്നതു വരെ ആകാശത്തുള്ളവന്‍ അവളില്‍ കോപിക്കുന്നതാണ്. (മുസ്ലിം:1436)
നബി ﷺ പറഞ്ഞു:’നല്ലതല്ലാതെ യാതൊന്നും അല്ലാഹുവിങ്കലേക്ക് കയറിപ്പോകുകയില്ല‘. (ബുഖാരി: 6878)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَتَعَاقَبُونَ فِيكُمْ مَلاَئِكَةٌ بِاللَّيْلِ وَمَلاَئِكَةٌ بِالنَّهَارِ، وَيَجْتَمِعُونَ فِي صَلاَةِ الْفَجْرِ وَصَلاَةِ الْعَصْرِ، ثُمَّ يَعْرُجُ الَّذِينَ بَاتُوا فِيكُمْ، فَيَسْأَلُهُمْ وَهْوَ أَعْلَمُ بِهِمْ كَيْفَ تَرَكْتُمْ عِبَادِي فَيَقُولُونَ تَرَكْنَاهُمْ وَهُمْ يُصَلُّونَ، وَأَتَيْنَاهُمْ وَهُمْ يُصَلُّونَ
അബൂഹുറൈറ(رضي الله عنه ) നിവേദനം: നബി ﷺ അരുളി: രാത്രിയും പകലും നിങ്ങളുടെ അടുക്കലേക്ക് മലക്കുകള്‍ മാറി മാറി വന്നു കൊണ്ടിരിക്കും. എന്നിട്ട് അസ്ര് നമസ്കാരവേളയിലും സുബ്ഹി നമസ്കാരവേളയിലും അവരെല്ലാവരും സമ്മേളിക്കും. പിന്നീട് നിങ്ങളോടൊപ്പം താമസിക്കുന്നവര്‍ മേല്പോട്ട് കയറിപ്പോകും. അന്നേരം അല്ലാഹു അവരോട് ചോദിക്കും. ആ ദാസന്മാരെക്കുറിച്ച് അല്ലാഹുവിന് പരിപൂര്‍ണ്ണജ്ഞാനമുള്ളതോടുകൂടി എന്റെ ദാസന്മാരെ നിങ്ങള്‍ വിട്ടുപോരുമ്പോള്‍ അവരുടെ സ്ഥിതിയെന്തായിരുന്നു. അന്നേരം മലക്കുകള്‍ പറയും: ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ നമസ്കരിക്കുകയായിരുന്നു. തിരിച്ച് പോരുമ്പോഴും അവര്‍ നമസ്കരിക്കുക തന്നെയാണ്. (ബുഖാരി:555)
നബി ﷺ പറഞ്ഞു : ‘……..പകലിലെ കർമ്മങ്ങൾക്ക് മുമ്പെ രാത്രിയിലെ കർമ്മങ്ങൾ അവനിലേക്ക് ഉയർത്തപ്പെടുന്നു. അപ്രകാരം രാത്രിയിലെ കർമ്മങ്ങൾക്ക് മുമ്പായി പകലിലെ കർമ്മങ്ങളും’. (മുസ്ലിം: 263)
ഹജ്ജത്തുല്‍ വിദാഇനെ കുറിച്ച് ജഹ്ഫറുബ്നു മുഹമ്മദില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്ന ദീ൪ഘമായ ഒരു ഹദീസില്‍ ഇങ്ങനെ കാണാം. മുഹമ്മദ് നബി ﷺ തന്റെ പ്രസംഗത്തിന് ശേഷം ചോദിച്ചു.’എന്നെ സംബന്ധിച്ച് നിങ്ങള്‍ ചോദിക്കപ്പെടുന്നതാണ്. അന്നേരം എന്താണ് നിങ്ങള്‍ മറുപടി പറയുക’.അവ൪ പറഞ്ഞു.’അങ്ങ് പ്രബോധനം ചെയ്യുകയും ദൌത്യം നി൪വ്വഹിക്കുകയും സദുപദേശം നല്‍കുകയും ചെയ്തിരിക്കുന്നുവെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കും’. അന്നേരം നബി ﷺ അവിടുത്തെ ചൂണ്ടുവിരല്‍ കൊണ്ട് ആകാശത്തേക്കും ജനങ്ങളുടെ നേരെയും മാറിമാറി ചൂണ്ടിക്കാണിച്ചുകൊണ്ട് അല്ലാഹുവേ നീ സാക്ഷ്യം വഹിക്കുക എന്ന് മൂന്ന് പ്രാവശ്യം ആവ൪ത്തിച്ച് പറഞ്ഞു. (മുസ്ലിം:2137)
നബി ﷺ യുടെ ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്, അല്ലാഹു സർവ്വവ്യാപി (എല്ലായിടത്തും അസ്ഥിത്വം കൊണ്ട് സന്നിഹിതനായിട്ടുള്ളവൻ) അല്ലെന്നും ആകാശത്തിന് മീതെയാണെന്നുമാണ്. ഈ സംഭവത്തിന് സാക്ഷിയായ സ്വഹാബികളുടേയും വിശ്വാസം ഇതു തന്നെയാണെന്നും വ്യക്തമാണ്.
നബി ﷺ ക്ക് മുമ്പുള്ള പ്രവാചകന്മാരും അല്ലാഹു ഉപരിയിലാണെന്നാണ് മനസ്സിലാക്കിയുള്ളതും പ്രബോധനം ചെയ്തിട്ടുള്ളതും.
ﻭَﻗَﺎﻝَ ﻓِﺮْﻋَﻮْﻥُ ﻳَٰﻬَٰﻤَٰﻦُ ٱﺑْﻦِ ﻟِﻰ ﺻَﺮْﺣًﺎ ﻟَّﻌَﻠِّﻰٓ ﺃَﺑْﻠُﻎُ ٱﻷَْﺳْﺒَٰﺐَ ﺃَﺳْﺒَٰﺐَ ٱﻟﺴَّﻤَٰﻮَٰﺕِ ﻓَﺄَﻃَّﻠِﻊَ ﺇِﻟَﻰٰٓ ﺇِﻟَٰﻪِ ﻣُﻮﺳَﻰٰ ﻭَﺇِﻧِّﻰ ﻷََﻇُﻨُّﻪُۥ ﻛَٰﺬِﺑًﺎ ۚ ﻭَﻛَﺬَٰﻟِﻚَ ﺯُﻳِّﻦَ ﻟِﻔِﺮْﻋَﻮْﻥَ ﺳُﻮٓءُ ﻋَﻤَﻠِﻪِۦ ﻭَﺻُﺪَّ ﻋَﻦِ ٱﻟﺴَّﺒِﻴﻞِ ۚ ﻭَﻣَﺎ ﻛَﻴْﺪُ ﻓِﺮْﻋَﻮْﻥَ ﺇِﻻَّ ﻓِﻰ ﺗَﺒَﺎﺏٍ
ഫിര്ഔന് പറഞ്ഞു: ഹാമാനേ, എനിക്ക് ഒരു ഉന്നത സൌധം പണിതു തരൂ. ഞാന്‍ ആ വഴികളിലൊന്ന് എത്തട്ടെ. ആകാശത്തിന്റെ വഴികളില്‍. അങ്ങനെ മൂസായുടെ ദൈവത്തെ ഞാനൊന്ന് എത്തി നോക്കട്ടെ. തീര്‍ച്ചയായും അവന് (മൂസാ) കളവു പറയുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അപ്രകാരം ഫിര്ഔന് തന്റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാര്‍ഗത്തില്‍ നിന്ന് അവന് തടയപ്പെടുകയും ചെയ്തു. ഫറോവയുടെ തന്ത്രം നഷ്ടത്തില്‍ തന്നെയായിരുന്നു.(ഖു൪ആന്‍:40/36-37)
സ൪വ്വവ്യാപിയായ അല്ലാഹുവിനെയല്ല, ഉപരിയിലുള്ള അല്ലാഹുവിനെയാണ് മൂസാ നബി(عليه السلام ) ഫി൪ഔനിന് പരിചയപ്പെടുത്തിയിട്ടുള്ളതെന്ന് ഈ ആയത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.
അല്ലാഹുവിന് ഒരു സത്തയുണ്ടെന്നും അവന് ഏഴ് ആകാശങ്ങള്‍ക്കും മീതെ അവന്റെ സത്തക്ക് യോജിച്ച രീതിയില്‍ ഉപരിയിലാണെന്ന് മേല്‍ ആയത്തുകളില്‍ നിന്നും ഹദീസുകളില്‍ നിന്നും വ്യക്തമാണ്. ഇതോടൊപ്പം ചേ൪ത്ത് മനസ്സിലാക്കേണ്ട കാര്യമാണ് അല്ലാഹു സിംഹാസനസ്ഥനായിരിക്കുന്നുവെന്നത്.
അല്ലാഹു സിംഹാസനസ്ഥനായിരിക്കുന്നുവെന്ന് വിശുദ്ധ ഖു൪ആനില്‍ വ്യക്തമായി പ്രദിപാതിച്ചിട്ടുള്ളതാണ്.
ٱﻟﺮَّﺣْﻤَٰﻦُ ﻋَﻠَﻰ ٱﻟْﻌَﺮْﺵِ ٱﺳْﺘَﻮَﻯٰ
പരമകാരുണികന് സിംഹാസനസ്ഥനായിരിക്കുന്നു. (ഖു൪ആന്‍:20/5)
‘അല്ലാഹു അ൪ശില് ഇസ്തവാ ചെയ്തിരിക്കുന്നു’ എന്ന് പറയുമ്പോള്‍ അല്ലാഹു സിംഹാസനസ്ഥനായിരിക്കുന്നു എന്നതാണ് കൂടുതല്‍ യോജിച്ച അ൪ത്ഥം. ഇക്കാര്യം വിശുദ്ധ ഖു൪ആനില്‍ എഴ് സ്ഥലത്ത് വന്നിട്ടുണ്ട്.
ഇബ്നു അബ്ബാസിന്റെ (رضي الله عنه ) ശിഷ്യനും താബിഈങ്ങളിൽ പ്രമുഖനുമായ മുജാഹിദ് (رحمه الله ) പറയുന്നു: الاستواء എന്നതിനർത്ഥം ‘അർശിന്റെ മുകളിൽ ആരോഹണം ചെയ്തു എന്നാണ്. (ബുഖാരി)
അല്ലാഹു സിംഹാസനസ്ഥനായിരിക്കുന്നുവെന്ന് പ്രസ്താവിക്കപ്പെടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുതയുണ്ട്. അതായത്, അത് സൃഷ്ടികളെക്കുറിച്ച് പറയുന്ന പോലെയാണെന്ന് ചിന്തിക്കാന്‍ പാടില്ല.കാരണം, അവനെപ്പോലെ യാതൊന്നും ഇല്ല.
ﻟَﻴْﺲَ ﻛَﻤِﺜْﻠِﻪِۦ ﺷَﻰْءٌ
…അവന് തുല്യമായി യാതൊന്നും ഇല്ല…..(ഖു൪ആന്‍:11/107)
ഇപ്രകാരം ഖു൪ആനിലും സുന്നത്തിലും വന്നിട്ടുള്ളത് അപ്രകാരം വിശ്വസിക്കുകയാണ് വേണ്ടത്. അത് സൃഷ്ടികളുടേത് പോലെയെന്ന് ചിന്തിക്കാനോ വ്യാഖ്യാനിക്കാനോ പാടില്ലാത്തതാണ്. അല്ലാഹു അവന്റെ സത്തക്ക് യോജിച്ച രീതിയില്‍ സിംഹാസനസ്ഥനായിരിക്കുന്നുവെന്ന് നാം മനസ്സിലാക്കുക.
ഇപ്രകാരം അനേകം ആയത്തുകളിലും ഹദീസുകളിലും അല്ലാഹു എല്ലായിടത്തും ഉണ്ട് എന്ന വാദം തെറ്റാണെന്നും അല്ലാഹുവിന് ഒരു സത്തയുണ്ടെന്നും അവന് ഏഴ് ആകാശങ്ങള്‍ക്കും മീതെ അവന്റെ സത്തക്ക് യോജിച്ച രീതിയില്‍ സിംഹാസനസ്ഥനായിരിക്കുന്നുവെന്ന് അറിയിക്കുന്നു. നബി ﷺ യിൽ നിന്നും ഇതേക്കുറിച്ച് വിവിധ ഘട്ടങ്ങളിലായി അനേകം ഹദീസുകള്‍ സ്വഹാബികൾ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്തതായി വ്യത്യസ്ത പരമ്പരകളിലായി യാതൊരു ന്യൂനതകളുമില്ലാതെ ലഭിച്ചുവെന്നതിനാൽ അപ്രകാരം തന്നെ വിശ്വസിക്കൽ നമുക്ക് നിർബന്ധമായിരിക്കുന്നു.
അല്ലാഹു ആകാശത്തിലാണ് അഥവാ ഉപരിയിലാണ് എന്ന് സ്വഹാബികളും അവരെ പിന്തുടർന്ന നല്ലവരായ ഉത്തമ തലമുറകളും ഇമാമീങ്ങളും വിശ്വസിച്ചിട്ടുണ്ട്.
നബി ﷺ മരണപ്പെട്ട സന്ദ൪ഭത്തില്‍ അബൂബക്ക൪ സിദ്ദീഖ്(رضي الله عنه ) പറഞ്ഞ വാക്യം പ്രസിദ്ധമാണ്.’ആരെങ്കിലും മുഹമ്മദിനെയാണ് ആരാധിച്ചതെങ്കില്‍ അദ്ദേഹം മരിച്ചിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കില്‍ അല്ലാഹു ആകാശത്ത് മരിക്കാതെ എന്നെന്നും ജീവിക്കുന്നവനാകുന്നു.(ദാരിമി)
ഇമാം ഔസാഈ (رحمه الله ) പറയുന്നത് കാണുക.
كُنَّا وَالتَّابِعُونَ مُتَوَافِرُونَ , نَقُولُ : إِنَّ اللَّهَ تَعَالَى ذِكْرُهُ فَوْقَ عَرْشِهِ ، وَنُؤْمِنُ بِمَا وَرَدَتِ السُّنَّةُ بِهِ مِنْ صِفَاتِهِ جَلَّ وَعَلا
‘താബിഉകൾ അനേകമുണ്ടായിരിക്കെ അല്ലാഹുവിനെക്കുറിച്ച് ഞങ്ങൾ ഇങ്ങനെ പറയുമായിരുന്നു. അല്ലാഹു, അവനെക്കുറിച്ച് അവൻ അർശിന് മുകളിലാണെന്ന് പറഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ വിശേഷണങ്ങളെക്കുറിച്ച് സുന്നത്തിൽ വന്നതെല്ലാം നാം വിശ്വസിക്കുന്നു’. ജഹ്മിയാക്കളുടെ ഫിത്’ന ആരംഭിച്ചപ്പോഴായിരുന്നു ഇമാം ഔസാഈ ഇപ്രകാരം പറഞ്ഞത്.
ഹദീസ് പണ്ഢിതനായ അബ്ദുല്ലാഹിബ്നു മുബാറകിനോട് നമ്മുടെ രക്ഷിതാവിനെ നാം എങ്ങനെ അറിയുമെന്ന് ചോദിച്ചപ്പോള്‍ ‘അല്ലാഹു ആകാശത്തിന് മുകളില്‍ സൃഷ്ടികളില്‍ നിന്നെല്ലാം വേറിട്ട് സിംഹാസനസ്ഥിലാണ് ‘ അദ്ദേഹം മറുപടി പറഞ്ഞിട്ടുള്ളത്.
നാല് മദ്ഹബിന്റെ ഇമാമീങ്ങളും മനസ്സിലാക്കിയിട്ടുള്ളത് അല്ലാഹു ഉപരിയില്‍ തന്റെ അ൪ശിന് മേലെയാണെന്നാണ്.
നീ ആരാധിച്ചു കൊണ്ടിരിക്കുന്ന നിന്റെ ദൈവം എവിടെ എന്ന് തന്നോട് ചോദിച്ച സ്ത്രീയോട് ഇമാം അബൂഹനീഫ (رحمه الله ) പറഞ്ഞു.മഹാ പരിശുദ്ധനായ അല്ലാഹു ആകാശത്തിലാണ്, ഭൂമിയിലല്ല.അപ്പോള്‍ ഒരാള്‍ ചോദിച്ചു. അവന്(അല്ലാഹു) നിങ്ങളോടൊപ്പം ഉണ്ട്. ‘നിങ്ങള്‍ എവിടെയായിരുന്നാലും അവന് നിങ്ങളുടെ കൂടെയുണ്ട് ‘ എന്ന ഖു൪ആന്‍ വചനത്തെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്.അത് നീ അപ്രത്യക്ഷനായിരിക്കെ ഒരാള്‍ക്ക് കത്തെഴുതുമ്പോള്‍ ഞാന്‍ നിന്റെ കൂടെയുണ്ട് എന്ന് പറയുന്നത് പോലെയാണ്.(അസ്മാഉ വസ്സ്വിഫാത്ത് – പേജ് : 429)
ഇമാം മാലിക്ക് (رحمه الله) പറഞ്ഞു : ‘അല്ലാഹു ആകാശത്താണ്.അവന്റെ അറിവാകട്ടെ എല്ലായിടത്തും ഉണ്ട് ‘.(അസ്സുന്ന – പേജ് : 11)
ഇമാം ശാഫിഈ(رحمه الله ) പറഞ്ഞു :ഞാന്‍ നിലകൊള്ളുന്നതും ഞാന്‍ കാണുകയും വിജ്ഞാനം കരസ്ഥമാക്കുകയും ചെയ്തിരുന്ന ഇമാം മാലിക്ക്, സുഫ്’യാന്‍ തുടങ്ങിയുള്ള അഹ്’ലുല് ഹദീസുകാരായ എന്റെ സുഹൃത്തുക്കളെല്ലാം നിലകൊള്ളുന്നതായി ഞാന്‍ കണ്ടതുമായ സുന്നത്തിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍, അത് അല്ലാഹുവല്ലാതെ ആരാധനക്ക൪ഹന് ഇല്ലെന്നും അല്ലാഹു ആകാശത്ത് തന്റെ അ൪ശിന്മേല് ആണെന്നും താന്‍ ഉദ്ദേശിക്കും വിധം തന്റെ ദാസന്മാരോട് അടുത്തു വരുമെന്നും, അല്ലാഹു തആലാ ഏറ്റവും താഴെയുള്ള ആകാശത്തേക്ക് അവന് ഉദ്ദേശിക്കും വിധം ഇറങ്ങുന്നവനാണെന്നും സാക്ഷ്യം വഹിച്ച് അംഗീകരിക്കലാണ്.(ഇഥ്ബാത് സ്വിഫാതുല് ഉലുവ്വ് – പേജ് :124, മജ്മൂഉല്‍ ഫതാവാ :4/181,183, ദഹബിയുടെ ഉലുവ്വ് – പേജ് :120)
ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ അബൂ ഉഥ്മാൻ അസ്സ്വാബൂനീ (ജ:373 – മ:449) പറയുന്നു: “നമ്മുടെ ഇമാമായ ഇമാം ശാഫിയുടെ വിശ്വാസം അല്ലാഹു അവന്റെ സൃഷ്ടികൾക്കെല്ലാം മുകളിൽ, ഏഴ് ആകാശങ്ങൾക്കും മുകളിൽ, അർശിന് മുകളിലാണ്” എന്നാണ്.{عقيدة السلف أصحاب الحديث للصابوني}
ഇമാം അഹ്’മദ് ഇബ്നു ഹമ്പല്‍(رحمه الله ) യുടെ വീക്ഷണവും അല്ലാഹു ഉപരിയില്‍ തന്റെ അ൪ശിന് മേലെയാണെന്നാണ്.
ഇമാം മുസനി (رحمه الله ) പറയുന്നു: അല്ലാഹു (ഏഴ് ആകാശങ്ങൾക്ക് മുകളിൽ) അർശിന് മുകളിലാണ്, അവന്റെ അറിവ് എല്ലായിടത്തുമുണ്ട്, അവൻ എല്ലാം കാര്യങ്ങളും അറിയുന്നവനാണ്. {السنة للإمام الم)
എന്നാല്‍ ഇവിടെ സ്വാഭാവികമായും ഒരു സംശയം വരാവുന്നതാണ്.താഴെ പറയുന്ന ആയത്തുകളില്‍ അല്ലാഹു എല്ലായിടത്തും ഉണ്ടെന്ന് പറയുന്നല്ലോ എന്ന്.
هُوَ ٱلَّذِی خَلَقَ ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضَ فِی سِتَّةِ أَیَّامࣲ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ یَعۡلَمُ مَا یَلِجُ فِی ٱلۡأَرۡضِ وَمَا یَخۡرُجُ مِنۡهَا وَمَا یَنزِلُ مِنَ ٱلسَّمَاۤءِ وَمَا یَعۡرُجُ فِیهَاۖ وَهُوَ مَعَكُمۡ أَیۡنَ مَا كُنتُمۡۚ وَٱللَّهُ بِمَا تَعۡمَلُونَ بَصِیرࣱ
ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിച്ചവനാണ് അവന്. പിന്നീട് അവന് അർശിൽ ഇസ്തിവാ ചെയ്തു. ഭൂമിയില്‍ പ്രവേശിക്കുന്നതും അതില്‍ നിന്ന് പുറത്തു വരുന്നതും, ആകാശത്ത് നിന്ന് ഇറങ്ങുന്നതും അതിലേക്ക് കയറിച്ചെല്ലുന്നതും അവന് അറിഞ്ഞ് കൊണ്ടിരിക്കുന്നു. നിങ്ങള്‍ എവിടെയായിരുന്നാലും അവന് നിങ്ങളുടെ കൂടെയുണ്ട് താനും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.. (ഖു൪ആന്‍:57/4)
‘അല്ലാഹു എല്ലായിടത്തും ഉണ്ട് ‘ എന്ന് ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാവുന്നതല്ല. അല്ലാഹുവിന്റെ അറിവിന്റെ വ്യാപ്തിയും വിശാലതയുമാണ് ഈ ആയത്തില്‍ വ്യക്തമാക്കുന്നത്.
ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇബ്നു കസീ൪(رحمه الله ) പറയുന്നു.
رقيب عليكم ، شهيد على أعمالكم حيث أنتم ، وأين كنتم ، من بر أو بحر ، في ليل أو نهار ، في البيوت أو القفار ، الجميع في علمه على السواء ، وتحت بصره وسمعه ، فيسمع كلامكم ويرى مكانكم ، ويعلم سركم ونجواكم
‘അല്ലാഹു നിങ്ങളെ നിരീക്ഷിക്കുന്നു. നിങ്ങള്‍ എവിടെ ആയിരുന്നാലും എങ്ങിനെ ആയിരുന്നാലും.നിങ്ങളുടെ പ്രവ൪ത്തനങ്ങള് അവന് കാണുന്നു. എല്ലാവരും അവന്റെ കാഴ്ചക്കും കേള്‍വിക്കും അറിവിനും വിധേയമാണ്.’ (തഫ്സീ൪ ഇബ്നു കസീ൪)
ഇമാം ത്വബ്രി(رحمه الله ) പറയുന്നു:
﴿وَهُوَ مَعَكُمْ أَيْنَمَا كُنْتُمْ﴾ يقول: وهو شاهد لكم أيها الناس أينما كنتم يعلمكم، ويعلم أعمالكم، ومتقلبكم ومثواكم، وهو على عرشه فوق سمواته السبع، ﴿
﴾നിങ്ങള്‍ എവിടെയായിരുന്നാലും അവന് നിങ്ങളുടെ കൂടെയുണ്ട്﴿ അതായത്: നിങ്ങൾ എവിടെയായിരുന്നാലും എഴാകാശത്തിനപ്പുറം അവൻ്റെ അർശിൽ ആയിരിക്കെ തന്നെ അവൻ നിങ്ങളെ കാണുന്നു നിങ്ങളുടെ പ്രവർത്തനങ്ങൾ അറിയുന്നു.
أَلَمۡ تَرَ أَنَّ ٱللَّهَ یَعۡلَمُ مَا فِی ٱلسَّمَـٰوَ ٰتِ وَمَا فِی ٱلۡأَرۡضِۖ مَا یَكُونُ مِن نَّجۡوَىٰ ثَلَـٰثَةٍ إِلَّا هُوَ رَابِعُهُمۡ وَلَا خَمۡسَةٍ إِلَّا هُوَ سَادِسُهُمۡ وَلَاۤ أَدۡنَىٰ مِن ذَ ٰلِكَ وَلَاۤ أَكۡثَرَ إِلَّا هُوَ مَعَهُمۡ أَیۡنَ مَا كَانُوا۟ۖ ثُمَّ یُنَبِّئُهُم بِمَا عَمِلُوا۟ یَوۡمَ ٱلۡقِیَـٰمَةِۚ إِنَّ ٱللَّهَ بِكُلِّ شَیۡءٍ عَلِیمٌ
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന് നീ കാണുന്നില്ലേ? മൂന്നു പേര് തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന് (അല്ലാഹു) അവര്‍ക്കു നാലാമനായികൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍ അവന് അവര്‍ക്കു ആറാമനായികൊണ്ടുമല്ലാതെ. അതിനെക്കാള്‍ കുറഞ്ഞവരുടെയോ, കൂടിയവരുടെയോ (സംഭാഷണം) ആണെങ്കില്‍ അവര്‍ എവിടെയായിരുന്നാലും അവന് അവരോടൊപ്പമുണ്ടായിട്ടല്ലാതെ. പിന്നീട് ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍, അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ അവന് വിവരമറിയിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെ പറ്റിയും അറിവുള്ളവനാകുന്നു. (ഖു൪ആന്‍:58/7)
ഏത് രഹസ്യസംഭാഷണവും ആര്,എവിടെ,എങ്ങനെ നടത്തപ്പെട്ടാലും ശരി, അല്ലാഹു അതെല്ലാം കണ്ടും കേട്ടും അറിയുന്നതാണെന്ന് സാരം.അല്ലാഹുവിന്റെ അറിവിന്റെ വ്യാപ്തിയും വിശാലതയുമാണ് ഈ ആയത്തിലും വ്യക്തമാക്കുന്നത്. അല്ലാതെ ‘അല്ലാഹു എല്ലായിടത്തും ഉണ്ട് ‘ എന്ന് ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാവുന്നതല്ല.
قال الإمام مالك :الله في السماء وعلمه في كل مكان لا يخلو منه شيء
ഇമാം മാലിക് (رحمه الله) പറഞ്ഞു: അല്ലാഹു ഉപരിയിലാണ്. അവന്റെ അറിവ് എല്ലായിടത്തുമുണ്ട്. ഒന്നും അതില്‍നിന്നൊഴിവല്ല. (ഇമാം അഹ്മദ്, അര്‍റദ്ദു അലല്‍ ജഹ്മിയ്യ; ഔനുല്‍ മഅ്ബൂദ് 7/271)
അല്ലാഹു എല്ലാ സ്ഥലത്തും ഉണ്ട് എന്നാണ് ഈ വചനത്തിന്റെ ആശയമെങ്കില്‍ ഇസ്ലാം പ്രചരിപ്പിക്കുവാനും ജനങ്ങള്‍ക്ക് ജീവിച്ച് മാതൃക കാണിക്കുവാനും വേണ്ടി അല്ലാഹു നിയോഗിച്ചയച്ച നബി ﷺ അത് അങ്ങനെ പഠിപ്പിച്ച് തരുമായിരുന്നു. പ്രവാചകന്റെ ചെറുതും വലുതുമായ വാക്കുകളും പ്രവൃത്തികളുമെല്ലാം നമുക്ക് കൈമാറിയ അനുചരനമാര് ഈ ആശയവും നമുക്ക് പറഞ്ഞുതരുമായിരുന്നു. എന്നാല്‍ ഒരു സ്വഹാബി പോലും അല്ലാഹു എല്ലാ സ്ഥലത്തും ഉണ്ടെന്ന വിശ്വാസം വെച്ചുപുലര്‍ത്തിയതിന് യാതൊരു തെളിവും ലഭ്യമല്ല.
ഇബ്നുതൈമിയ്യ (رحمه الله) പറഞ്ഞു: അല്ലാഹു ഇറങ്ങും എന്ന് പറയുമ്പോള്‍ എങ്ങനെ എന്ന് ചോദിക്കുന്നവനോട് നീ ചോദിക്കുക! അല്ലാഹുവിന്റെ രൂപം നിനക്കറിയുമോ എന്ന്. ഇല്ല എന്നാണ് മറുപടിയെങ്കില്‍ അവനോട് പറയണം, എങ്കില്‍ അവന്റെ ഇറക്കത്തിന്റെ രൂപവും നമുക്കറിയില്ല. ( മജ്മൂഉല്‍ ഫതാവാ: 3/25)
ഇമാം ഹാകിം (رحمه الله) പറഞ്ഞു: നമ്മുടെ രക്ഷിതാവ് ഏഴാകാശങ്ങള്‍ക്ക് മീതെ സൃഷ്ടികളില്‍ നിന്ന് വേറിട്ട് സിംഹാസനാരോഹിതനാണെന്ന് നാം മനസിലാക്കുന്നു. ജഹ്മിയ്യാക്കള്‍ പറയുന്നത് പോലെ അല്ലാഹു ഇവിടെയൊക്കെ ഉണ്ട് എന്ന് നാം പറയുന്നില്ല. (ഉലൂമുല്‍ ഹദീഥ്)
അല്ലാഹു സര്‍വ വ്യാപിയാണ് എന്നത് ഇസ്ലാമില്‍ നിന്നും പുറത്ത് പോയിട്ടുള്ള ജഹ്മിയാക്കളുടെ (ജഹ്മുബനു സ്വഫ്വാനെയും അദ്ദേഹത്തിന്റെ ആശയത്തെയും പിന്പറ്റുന്നവര്) വാദമാണ്. യഥാര്‍ഥ മുസ്ലിമായി ജീവിക്കുവാനും മുസ്ലിമായി മരിക്കുവാനും ആഗ്രഹിക്കുന്നവര്‍ വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന യഥാര്‍ഥ വിശ്വാസം ഉള്‍ക്കൊള്ളുവാന്‍ തയ്യാറാകേണ്ടതുണ്ട്. അതിനെതിരെയുള്ള വാദങ്ങള്‍ക്ക് യാതൊരു വിലയും നല്കുവാന് പാടില്ല. അല്ലാഹുവിന്റെ ഈ വചനം കൂടി ശ്രദ്ധിക്കുക:
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا
ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല.( ഖു൪ആന്‍:4/65)